Vyadhi

ഇരുളിൻ പ്രഭാതങ്ങൾ ഇനിയും വരുമ്പോളും
അളവറ്റ ജീവിതം മാത്രമാകും
വെറുതെ കിടന്നോരാ മജ്ജയാം മാസത്തിൽ
എല്ലിൻ കണങ്ങൾ മാത്രമായി

തിരിയാൻ അനങ്ങാതെ കിടന്നോരാ മുതുകിലായ്
പുഴുക്കളും വൃണങ്ങളും കൂടുകൂട്ടി
ആശഅറ്റെങ്ങോ കിടന്നോരാ ജീവിതം
കൂമൻ വിളിക്കായി കാതോർക്കവേ

പറയുവാൻ വയ്യ ആ വേദന എങ്കിലും
വറ്റി ഉണങ്ങിയ കണ്ണുകളും
എന്തിനീ ജീവിതം കാണുന്നതേ ഇല്ലേ
എന്നു നീ എന്നെയും കൂട്ടിടുമോ

കയ്യൊന്നുയർത്തുവാൻ കഴിയുമെന്നെങ്കിൽ ഞാൻ
എന്റെ ഈ ജീവിതം തീർത്തീടിനെ
പലനാൾ അകന്നു പോയ്‌ എങ്കിലും അവരെന്റെ
മരണത്തിനായിതാ കാത്തുനിൽപ്പു

മുഖവും മറച്ചവർ വന്നടുത്തെത്തുമ്പോൾ
ആ ഗന്ധം എന്തേ ഞാൻ അറിയാതെ പോയ്‌ മുറിയാകെ പൂശിയ അത്തറിൻ മണമെന്തെ
മരുന്നിന്റെ ഗന്ധത്തിൽ അലിഞ്ഞെങ്ങോ പോയ്‌

എന്റെ ആ മാറിലെ ചൂടേറ്റ കുഞ്ഞുങ്ങൾ
മടിയോടെ എങ്കിലും പരിചരിപ്പു
എത്ര നാളായി ഞാൻ പോറ്റി വളർത്തിയ
മക്കടെ മുഖം ഒന്നും കണ്മതില്ല

  • Sanil കുമാർ Kumar
    Author
  • No കുമാർ കുമാർ
    Name of Band or Artist
  • Project Title (Original Language):
    Malayalam
  • Project Type:
    Song, Lyrics Only
  • Length:
    3 minutes 2 seconds
  • Completion Date:
    January 13, 2023
  • Country of Origin:
    India
  • Language:
    Malayalam
  • Student Project:
    No
  • Kerala
    Vallikunnam
    January 6, 2023
    വ്യാദി
Artist Biography

SANIL kumar
Vempanattu tharayil
Vallikunnam

Add Artist Biography
Artist Statement

ക്യാൻസർ എന്ന രോഗം മൂലം തളർന്നു കിടക്കുന്ന ഒരുപാട് പേരുണ്ട് അവരുടെ മനസിന്റെ വ്യാകുലത അത് പറഞ്ഞറിയിക്കാൻ പറ്റില്ല